Skip to main content

Posts

Showing posts from July, 2018

എന്താണ് അവിശ്വാസപ്രമേയം ?

എന്താണ് അവിശ്വാസപ്രമേയം ? സര്‍ക്കാരിന് എല്ലായ്പ്പോഴും ലോക്സഭയില്‍ ഭൂരിപക്ഷപിന്തുണ ഉണ്ടായിരിക്കണം. അത് ഇല്ല എന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉപാധിയാണ് അവിശ്വാസപ്രമേയം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരവും. സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പില്ലാത്ത നിലവരുമ്പോഴാണ് സാധാരണഗതിയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുക. പ്രമേയം പാസായാല്‍ മന്ത്രിസഭ രാജിവയ്ക്കണം. ഹാജരുള്ള അംഗങ്ങളില്‍ പകുതിയിലധികംപേര്‍ പിന്തുണച്ചാല്‍ പ്രമേയം പാസാകും. അവിശ്വാസപ്രമേയം ലോക്സഭ തള്ളിയാല്‍ സര്‍ക്കാരിന് തുടരാം. ഇതുപോലെ വിശ്വാസപ്രമേയം അവതരിപ്പിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനും അവസരമുണ്ട്. എന്താണ് നടപടിക്രമം ? ഏതൊരംഗത്തിനും അവിശ്വാസപ്രമേയം അവതരിപ്പിക്കാം. സ്വാഭാവികമായും സര്‍ക്കാരിനെ എതിര്‍ക്കുന്നവരാകും അവിശ്വാസപ്രമേയം അവതരിപ്പിക്കുക. ലോക്സഭാചട്ടം 198 അനുസരിച്ച് സഭ ചേരുന്ന ദിവസം രാവിലെ 10 മണിക്കുമുന്‍പ് ലോക്സഭാ സെക്രട്ടറി ജനറലിന് രേഖാമൂലം നോട്ടിസ് നല്‍കണം. 10 മണിക്കുശേഷം ലഭിക്കുന്ന നോട്ടിസുകള്‍ പിറ്റേദിവസം ലഭിച്ചതായി കണക്കാക്കും. അവിശ്വാസപ്രമേയം അവതരിപ്പിക്