Skip to main content

എന്താണ് അവിശ്വാസപ്രമേയം ?

എന്താണ് അവിശ്വാസപ്രമേയം ?

സര്‍ക്കാരിന് എല്ലായ്പ്പോഴും ലോക്സഭയില്‍ ഭൂരിപക്ഷപിന്തുണ ഉണ്ടായിരിക്കണം. അത് ഇല്ല എന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉപാധിയാണ് അവിശ്വാസപ്രമേയം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരവും. സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പില്ലാത്ത നിലവരുമ്പോഴാണ് സാധാരണഗതിയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുക. പ്രമേയം പാസായാല്‍ മന്ത്രിസഭ രാജിവയ്ക്കണം. ഹാജരുള്ള അംഗങ്ങളില്‍ പകുതിയിലധികംപേര്‍ പിന്തുണച്ചാല്‍ പ്രമേയം പാസാകും. അവിശ്വാസപ്രമേയം ലോക്സഭ തള്ളിയാല്‍ സര്‍ക്കാരിന് തുടരാം. ഇതുപോലെ വിശ്വാസപ്രമേയം അവതരിപ്പിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനും അവസരമുണ്ട്.

എന്താണ് നടപടിക്രമം ?

ഏതൊരംഗത്തിനും അവിശ്വാസപ്രമേയം അവതരിപ്പിക്കാം. സ്വാഭാവികമായും സര്‍ക്കാരിനെ എതിര്‍ക്കുന്നവരാകും അവിശ്വാസപ്രമേയം അവതരിപ്പിക്കുക. ലോക്സഭാചട്ടം 198 അനുസരിച്ച് സഭ ചേരുന്ന ദിവസം രാവിലെ 10 മണിക്കുമുന്‍പ് ലോക്സഭാ സെക്രട്ടറി ജനറലിന് രേഖാമൂലം നോട്ടിസ് നല്‍കണം. 10 മണിക്കുശേഷം ലഭിക്കുന്ന നോട്ടിസുകള്‍ പിറ്റേദിവസം ലഭിച്ചതായി കണക്കാക്കും. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് കാരണം വ്യക്തമാക്കേണ്ടതില്ല.

പ്രമേയം പരിഗണിക്കുന്നതെങ്ങനെ ?

പ്രമേയം സഭാചട്ടങ്ങള്‍ക്ക് അനുസൃതമാണെന്ന് ബോധ്യപ്പെട്ടാല്‍ സ്പീക്കര്‍ അത് സഭയില്‍ വായിക്കും. 50 ലോക്സഭാംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ നോട്ടിസ് പരിഗണിക്കൂ. നോട്ടിസിനെ പിന്തുണയ്ക്കുന്നവര്‍ എഴുന്നേറ്റുനില്‍ക്കാന്‍ സ്പീക്കര്‍ നിര്‍ദേശിക്കും. ഇത്രയുംപേരുടെ പിന്തുണ ഇല്ലെന്നുവന്നാല്‍ പ്രമേയം അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ അംഗത്തെ അറിയിക്കും. പിന്തുണ ഉറപ്പുണ്ടെങ്കില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് തീയതി നിശ്ചയിക്കും. നോട്ടിസ് അംഗീകരിച്ച് 10 ദിവസത്തിനകം പ്രമേയം അവതരിപ്പിക്കണം. എത്രദിവസം ചര്‍ച്ചവേണമെന്നും ഓരോ അംഗത്തിനും എത്രസമയം അനുവദിക്കണമെന്നും സ്പീക്കര്‍ തീരുമാനിക്കും,

വോട്ടെടുപ്പ് ഉണ്ടാകുമോ ?

ചര്‍ച്ച പൂര്‍ത്തിയാകുന്ന ദിവസമോ സ്പീക്കര്‍ നിശ്ചയിക്കുന്ന മറ്റേതെങ്കിലും സമയത്തോ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പുണ്ടാകും. ശബ്ദവോട്ട്, തലയെണ്ണല്‍, ബാലറ്റ് ഉപയോഗിച്ചുള്ള ഡിവിഷന്‍ അങ്ങനെ സ്പീക്കര്‍ക്ക് ഉചിതമെന്നുതോന്നുന്ന മാര്‍ഗങ്ങള്‍ ചട്ടപ്രകാരം ഉപയോഗിക്കാം. പ്രമേയത്തെ അനുകൂലിച്ചാണ് ഭൂരിപക്ഷം വോട്ടുചെയ്യുന്നതെങ്കില്‍ സര്‍ക്കാര്‍ പുറത്താകും. ഭൂരിപക്ഷം എതിര്‍ത്താല്‍ പ്രമേയം തള്ളും.

കാലിടറിയത് ആര്‍ക്കെല്ലാം ?

അവിശ്വാസപ്രമേയത്തില്‍ ഇതുവരെ സര്‍ക്കാരുകള്‍ വീണിട്ടില്ല. എന്നാല്‍ വിശ്വാസപ്രമേയം പാസാക്കാന്‍ കഴിയാതെ മൂന്നുസര്‍ക്കാരുകള്‍ക്ക് രാജിവയ്ക്കേണ്ടിവന്നിട്ടുണ്ട്. വിശ്വാസപ്രമേയം പാസാകില്ലെന്നുറപ്പായപ്പോള്‍ വോട്ടെടുപ്പിനുപോകാതെ രാജിവച്ച ചരിത്രവുമുണ്ട്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെയായിരുന്നു എല്ലാം. 

ചരിത്രം ഇവിടെ ഈ ഗ്രാഫിക്സില്‍ അറിയാം.

വി.പി.സിങ്  - 1989 ഡിസംബര്‍ 21 – വിശ്വാസപ്രമേയം ശബ്ദവോട്ടില്‍ പാസായി

വി.പി.സിങ് - 1990 നവംബര്‍ 7 – വിശ്വാസപ്രമേയം 151-356 ന് പരാജയപ്പെട്ടു സര്‍ക്കാര്‍ രാജിവച്ചു
ചന്ദ്രശേഖര്‍ - 1990 നവംബര്‍ 16 – വിശ്വാസപ്രമേയം 280-214 ന് പാസായി 
പി.വി.നരസിംഹറാവു - 1991 ജൂലൈ 15 വിശ്വാസപ്രമേയം 112 അംഗങ്ങള്‍ വിട്ടുനിന്നു 240 – 109 ന് പാസായി
എ.ബി.വാജ്പേയ് - 1996 മേയ് 28 - വിശ്വാസപ്രമേയം വോട്ടെടുപ്പിനുമുന്‍പ് രാജിവച്ചു
എച്ച്.ഡി.ദേവെഗൗഡ - 1996 ജൂലൈ 12 - വിശ്വാസപ്രമേയം ശബ്ദവോട്ടില്‍ പാസായി
എച്ച്.ഡി.ദേവെഗൗഡ - 1997 ഏപ്രില്‍ 11 - വിശ്വാസപ്രമേയം 190-338 ന് പരാജയപ്പെട്ടു സര്‍ക്കാര്‍ രാജിവച്ചു
ഐ.കെ.ഗുജ്റാള്‍ - 1997 ഏപ്രില്‍ 22 - വിശ്വാസപ്രമേയം ശബ്ദവോട്ടില്‍ പാസായി
എ.ബി.വാജ്പേയ് 1998 ഏപ്രില്‍ 28 - വിശ്വാസപ്രമേയം 269-270 ന് പരാജയപ്പെട്ടു സര്‍ക്ക‍ാര്‍ രാജിവച്ചു  
ഡോ.മന്‍മോഹന്‍ സിങ് - 1999 ഏപ്രില്‍ 22 - വിശ്വാസപ്രമേയം 275-256 ന് പാസായി.
നരേന്ദ്ര മോദി - 2018 ജൂലൈ 20 - വിശ്വാസപ്രമേയം 325-126 ന് പാസായി.


(കടപ്പാട്: മാതൃഭൂമി ന്യൂസ് )

Comments

Popular posts from this blog

പൂർണ്ണമായും മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ച മലയാളം സിനിമ

പൂർണ്ണമായും മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ച മലയാളം സിനിമ പൂർണ്ണമായും മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ച ആദ്യ "മലയാളം" സിനിമ. അല്ല, ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സിനിമ. സതീഷ് കളത്തിൽ എന്ന പരീക്ഷണ സംവിധായകൻ ക്യാമറ മൊബൈൽ ഫോണുകളുടെ ആരംഭഘട്ടത്തിൽ, വീഡിയോ ഓപ്ഷൻ ഉള്ള മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കുന്ന വീഡിയോകൾ മൊബൈൽ ഫോണുകളിൽ മാത്രം കാണാൻ കഴിയാവുന്നതും പുറത്ത് (ടീവികളിലും മറ്റും) ഡിസ്പ്ലേ ചെയ്ത് കാണാൻ കഴിയാവുന്നത്ര റസൂലുഷൻ ഇല്ലാത്തവയും ആയിരുന്നു.  2 മെഗാപിക്സൽ വീഡിയോ റസൂലുഷനോട് കൂടി ആദ്യം ഇറങ്ങിയ നോക്കിയ N70യിൽ ചിത്രീകരിച്ച വീഡിയോകൾക്ക് ടീവികളിലും മറ്റും ഡിസ്പ്ലേ ചെയ്ത് കാണാൻ തക്ക ഗുണനിലവാരം ഉണ്ട് എന്ന് കണ്ടെത്തിയതോടെയാണ് സതീഷ് മൊബൈൽ ഫോണിലൂടെ ഒരു ചലച്ചിത്രം സാദ്ധ്യമാക്കാനുള്ള പരിശ്രമങ്ങൾ ചെയ്തത്. 2008 ൽ വീണാവാദനം എന്ന 26 മിനിറ്റുള്ള ഡോക്യുമെന്ററി മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചു. എന്നാൽ, ഡോക്യൂമെന്ററിയുടെ ചിത്രീകരണത്തിന് ശേഷം അത് എഡിറ്റ് ചെയ്യാൻ സതീഷിന് ചെന്നൈക്ക് പോകേണ്ടതായിവന്നു. മെമ്മറി കാർഡുകൾ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾ ആരംഭദശയിലായിരുന്ന കാലമായതിനാൽ സ്വന്തം സ്ഥലമായ തൃശ്ശൂരിലും